Archive for August 22, 2017

സുമുഖി

Posted: August 22, 2017 in സുമുഖി

ഗുരുവായുപുരത്തിലെന്നുമേ
മരുവീടുവതായ സത്യമേ
കരുണാദ്രമമർന്നിടേണമേ
ഗുരുവായ്‌. മമ മാനസത്തിലായ്

(‌സുമുഖി)

സുമുഖി

Posted: August 22, 2017 in സുമുഖി

വരുമേ സഗണദ്വയമാദ്യമെ-
ന്നറിയൂ സുമുഖിയ്ക്കു പിന്നെയോ
ഗുരുവന്ത്യമതിന്നു മുന്നെയായ്‌
വരണം ജഗണം യഥോചിതം

ധ്യാനം

Posted: August 22, 2017 in മാനിനി

ശിവനകമേ തെളിയുന്ന സത്യമാ-
യിവനറിയാന്‍ വഴി കാട്ടു പത്നിയാം
ശിവ സദയം, പ്രണമിപ്പു നിത്യവും
തവ ചരണേ ശിവശക്തിരൂപിണീ

ധ്യാനം 

Posted: August 22, 2017 in മാനിനി

ഒരു ജയിലില്‍ പല നാള്‍ വസിച്ചു പു-
ത്രരെയഖിലം ബത! കൊന്നു കംസനും
ഒരു ദിനമങ്ങുളവായി കണ്ണ! നിന്‍
കരുണ ഭവാന്‍ സുതനായ് പിറന്നു പോല്‍

ധ്യാനം 

Posted: August 22, 2017 in മാനിനി

മിഴിയിണയില്‍ നിറയുന്ന നീരിനോ
കഴിയുവതെന്നകതാരിലെന്നുമേ
മഴമുകിലിന്‍ നിറമുള്ള നിന്റെയാ
കഴലിണകള്‍ തഴുകാന്‍ കൃപാനിധേ

കരിമുകിലുള്ളൊരുവാനിലല്ലയോ
വിരിയുവതാമഴവില്ലു നൊമ്പരം
വരുമളവില്‍ ഹൃദിയോര്‍ക്ക കാണ്മതായ്
വരുമൊരുനാള്‍ ഭുവി സൌഖ്യമെന്നതും

മാനിനി

Posted: August 22, 2017 in മാനിനി

നഗണമുടന്‍ യതിയഞ്ചിലായ് തഥാ
ജഗണയുഗം വരുമത്രെ പിന്നെയോ
രഗണമിതിന്‍ പടിയൊത്തു ചേരുകില്‍
സുഖകരമാണതു തന്നെ മാനിനി

എന്താണു മാര്‍ഗ്ഗമറിയില്ലയെനിക്കു കാണാ-
നിന്നാവതില്ല കരുണാമയ! നിന്‍ സ്വരൂപം
എന്നാലുമിങ്ങറിവതൊക്കെ ഭവാന്‍ സ്വയം താ-
നെന്നോര്‍ത്തു വാഴ്വു ശരണാഗതിയേകിടേണേ

ഭക്തിയ്ക്കൊപ്പം ജ്ഞാനവൈ രാഗ്യമെല്ലാം
മുക്തിയ്ക്കായാ സര്‍വ്വദൃക്ക് വ്യാസനോതി
ഭക്തര്‍ക്കായി ട്ടത്രെയാ പദപദ്മേ
ഭക്ത്യാ കൂപ്പീ ടുന്നുവെ ക്കാലവും ഞാന്‍

കാണാന്‍ കഴിഞ്ഞുവസുരന്നതു ജന്മപുണ്യം
കാണുന്നവര്‍ക്കു ഭയമേകിയവന്നു പക്ഷേ
കാണാവതായ് കരുണയായ് മടിയില്‍ ക്കിടത്താ-
നാണത്രെ വന്നു ഭഗവാന്‍ കൃപയാരറിഞ്ഞൂ