Archive for August 7, 2017

മഹാമനാ! പ്രപഞ്ചമായറിഞ്ഞിടുന്നതൊക്കെ നിന്‍
മഹത്വമെന്നറിഞ്ഞിടുന്നു, ലോകമായ് മനസ്സുമായ്
അഹര്‍നിശം തെളിഞ്ഞിടുന്നതങ്ങു തന്നെ, മായയാ-
യഹന്ത വന്നു മൂടിടുന്നു കണ്ണു, കാണ്മതില്ല ഞാന്‍

(പഞ്ചചാമരം)

ധ്യാനം 

Posted: August 7, 2017 in ലളിത

നേരായ മാർഗ്ഗമരുളീടുവാൻ തുണ-
യ്ക്കാരുണ്ടു സദ്ഗുരുവറിഞ്ഞു നൽകിടും
കാരുണ്യമാണു തുണയെന്റെ ജീവനി-
പ്പാരിൽ സദാ കനിയണേ ജഗദ്ഗുരോ

മുല്ലയ്ക്കലമ്മ!  കനിയേണമേയെനി-

ക്കില്ലാ തുണച്ചിടുവതാമൊരാശ്രയം 

തെല്ലെന്മനസ്സിലമരൂ പദങ്ങളാ-

യെല്ലായ്പൊഴും തെളിയുമെന്റെ ജിഹ്വയില്‍ 

(ലളിത)

ധ്യാനം 

Posted: August 7, 2017 in വനമാലം

ഒരു നാൾ പാൽക്കടലു കടഞ്ഞീടുവതിനു താനായ്‌ കയറായാ-
ഹരനോ തന്നുടലിലണിഞ്ഞൂ പല തരമാം ഹാരസമം തേ
ഹരി വാഴാനഴകൊടുശയ്യാതലമരുളീതും ഫണിരാജൻ
കരുണാർദ്രം മമ ഹൃദി കാണായ്‌ വരണമെനിക്കായ്‌ തുണയേകൂ

 
(വനമാലം)