Archive for August 2, 2017

വരുണ! നീ മറയും സമയത്തിലാ-
യിരുളിലാണ്ടു വലഞ്ഞിടുവോര്‍ക്കു നിന്‍
കരുണ താനണയുന്നതു ചന്ദ്രന-
ത്തരുണമേകുവതാമൊളിയെന്ന പോല്‍

(ദ്രുതവിളംബിതം)

അടഞ്ഞു പോയ് വീഥികളെന്നു കാണ്കേ
നടുങ്ങിടാതോതുക കൃഷ്ണനാമം
അടുത്തു കാണായ് വരുമത്രെ കണ്ണീര്‍
തുടയ്ക്കുവാനായ് വഴി കാട്ടിടാനായ്

അണിഞ്ഞു നിന്‍ പാദരജസ്സു നെഞ്ചോ-
ടണച്ചൂ പോല്‍ കാളിയനന്നു നിന്നേ
അണഞ്ഞിടുന്നാര്‍ക്കിതുപോലെ ഭാഗ്യം
വണങ്ങിയാകാളിയപത്നിമാരും

ധ്യാനം 

Posted: August 2, 2017 in ശിഖരിണി

ഗുണം പോരെന്നാകാം മമ ഹൃദി വരും
ചിന്തകളിലായ്
ഗണേശാ!നല്കുന്നേന്‍ ചരണയുഗളം
തന്നിലനിശം
വണങ്ങീടുന്നോരില്‍ ക്കനിയുമവിടു-
ന്നൊന്നു സദയം
തുണയ്ക്കേണം, ദോഷം കുറയുവതിനായ്
ഭക്തിയരുളൂ

മിടിയ്ക്കും ഹൃത്താരില്‍ ഭയമിവനെ വല-
യ്ക്കുന്നുവതിനാല്‍
പിടയ്ക്കുന്നൂ പാവം ഹൃദയമനിശം
നിന്നിലണയാന്‍
തുടിയ്ക്കുന്നൂ നിത്യം സദയമരുളൂ
ഭക്തിയതിനാ-
യെടുക്കൂ തൃക്കയ്യാല്‍ ഹൃദയകമലം
നീ കരിമുഖാ

ശിഖരിണി

Posted: August 2, 2017 in ശിഖരിണി

തുടക്കം യായത്രെ മഗണമണയും പിന്നെ നഗണം
ചൊടിക്കായാറാറിൽ യതിയുമഥ പിന്നീടു സഗണം
ഒടുക്കം ഭാ യല്ലോ ലഘുഗുരുയുഗം വേണ്ടവിധമാ-
കൊടുത്താൽ കിട്ടീടും ശിഖരിണി പകർന്നോരുലഹരി

സങ്കര്‍ഷണാ! ഭുവനമൊക്കെയുമെത്തിടുന്നൂ
പങ്കേരുഹത്തിലണയും ഭ്രമരം കണക്കേ
നിന്‍ക്കാല്‍ക്കലെത്തിയമരുന്നവരച്യുതാ വാ-
ഴ്വിങ്കല്‍ സദാ ച്യുതി വരാതെ വസിച്ചിടുന്നൂ

(വസന്തതിലകം)