സമസ്യാപൂരണം

Posted: August 28, 2017 in വസന്തതിലകം

എന്നും മനസ്സുഖമിവന്നരുളും വിധത്തില്‍
വന്നെത്തിടും പദമെടുത്തു കളിച്ചിടുന്നൂ
പന്താക്കി നീ കവനകൌതുകമേയെനിക്കായ്
” നിന്നെപ്പിരിഞ്ഞൊരുസുഖം ഭുവനത്തിലുണ്ടോ “

എന്നും മനസ്സിലറിവായ് പദമായ് വിളങ്ങീ-
ടുന്നെന്റെ ഭാഷ മലയാളമതെന്റെ നാവില്‍
വന്നെത്തിടുന്നു പലതും പറയാന്‍, നിനച്ചാല്‍
“നിന്നെപ്പിരിഞ്ഞൊരുസുഖം ഭുവനത്തിലുണ്ടോ”

Leave a comment