ധ്യാനം 

Posted: August 2, 2017 in ശിഖരിണി

ഗുണം പോരെന്നാകാം മമ ഹൃദി വരും
ചിന്തകളിലായ്
ഗണേശാ!നല്കുന്നേന്‍ ചരണയുഗളം
തന്നിലനിശം
വണങ്ങീടുന്നോരില്‍ ക്കനിയുമവിടു-
ന്നൊന്നു സദയം
തുണയ്ക്കേണം, ദോഷം കുറയുവതിനായ്
ഭക്തിയരുളൂ

മിടിയ്ക്കും ഹൃത്താരില്‍ ഭയമിവനെ വല-
യ്ക്കുന്നുവതിനാല്‍
പിടയ്ക്കുന്നൂ പാവം ഹൃദയമനിശം
നിന്നിലണയാന്‍
തുടിയ്ക്കുന്നൂ നിത്യം സദയമരുളൂ
ഭക്തിയതിനാ-
യെടുക്കൂ തൃക്കയ്യാല്‍ ഹൃദയകമലം
നീ കരിമുഖാ

Leave a comment