നേരായ മാർഗ്ഗമരുളീടുവാൻ തുണ-
യ്ക്കാരുണ്ടു സദ്ഗുരുവറിഞ്ഞു നൽകിടും
കാരുണ്യമാണു തുണയെന്റെ ജീവനി-
പ്പാരിൽ സദാ കനിയണേ ജഗദ്ഗുരോ
മുല്ലയ്ക്കലമ്മ! കനിയേണമേയെനി-
ക്കില്ലാ തുണച്ചിടുവതാമൊരാശ്രയം
തെല്ലെന്മനസ്സിലമരൂ പദങ്ങളാ-
യെല്ലായ്പൊഴും തെളിയുമെന്റെ ജിഹ്വയില്‍
(ലളിത)