ധ്യാനം 

Posted: August 7, 2017 in പഞ്ചചാമരം, സഹസ്രനാമം

മഹാമനാ! പ്രപഞ്ചമായറിഞ്ഞിടുന്നതൊക്കെ നിന്‍
മഹത്വമെന്നറിഞ്ഞിടുന്നു, ലോകമായ് മനസ്സുമായ്
അഹര്‍നിശം തെളിഞ്ഞിടുന്നതങ്ങു തന്നെ, മായയാ-
യഹന്ത വന്നു മൂടിടുന്നു കണ്ണു, കാണ്മതില്ല ഞാന്‍

(പഞ്ചചാമരം)

Leave a comment