ധ്യാനം 

Posted: August 20, 2017 in വസന്തതിലകം

വന്നെത്തിടുന്ന മിഴിനീരിനറിഞ്ഞുകൂടാ-
യെന്തിന്നണഞ്ഞു മിഴി വിട്ടതുമെന്നുമേവം
വന്നെത്തിടുന്നു ഭഗവന്‍ തവ മുന്നിലേയ്ക്കാ-
യെന്നും മനസ്സതിലെ നോവറിയുന്നവന്‍ നീ

എന്തോതിടേണ്ടു പറയാതെയറിഞ്ഞിടുന്നോ-
നെന്നാകിലും മിഴി നിറഞ്ഞൊഴുകുന്നു മുന്നില്‍
വന്നെത്തിടുന്ന സമയത്തു മറഞ്ഞു നിന്നെന്‍
കണ്ണീര്‍ തുടയ്ക്കുമവിടുന്നതു ഞാന്‍ മറന്നോ

Leave a comment