ധ്യാനം

Posted: August 20, 2017 in ശാര്‍‌ദ്ദൂലവിക്രീഡിതം

പൂവേതാകിലു, മീവിധത്തിലഴകൊ-
ത്തായക്ഷരത്തേന്‍ കണം
തൂവും നല്ല കവിത്വമേ! കൊഴിയുമാ-
പാദങ്ങളില്‍ ക്കുമ്പിടാന്‍
പാവം പൂവിനു കാണ്മതാകുമഴക-
ല്പം വാടിയാലില്ല, ഹൃത്-
പൂവിന്‍ ഭംഗിയനശ്വരം കവിതയാ-
യേവം വിരിഞ്ഞാടവേ

Leave a comment