ധ്യാനം

Posted: August 21, 2017 in ശിഖരിണി, സഹസ്രനാമം

ദിവഃസ്പൃക്ക് വാഴ്വെല്ലാം നിറയുവതു നീ തന്നെയതുപോ-
ലിവന്നുള്ളില്‍ നിത്യം മരുവിടുവതും ശാന്തിയകമേ
ഭവാനേകീടുന്നൂ സതതമവിടെത്തന്നെമനമു-
ത്ഭവിച്ചീടുന്നത്രേയതിനുബലമങ്ങാണു ഭഗവന്‍

Leave a comment