ധ്യാനം 

Posted: August 25, 2017 in വസന്തതിലകം

ആനന്ദമാണു ഭഗവന്‍ തവ രൂപമെന്നായ്
താനത്രെ ചൊല്വു മമ മാനസതാരിലെന്നാല്‍
ഞാനെന്തു കൊണ്ടറിവതില്ല മനസ്സിലുണ്ട-
ജ്ഞാനം മറയ്ക്കുമതു നിന്‍ കൃപയെന്നതാണോ

Leave a comment