ഭക്തി

Posted: August 25, 2017 in ശാര്‍‌ദ്ദൂലവിക്രീഡിതം

ഉണ്ടാകാം പണവും പ്രശസ്തി കഴിവെ-
ന്നായാലുമുള്‍ത്താരിലാ-
യുണ്ടാകേണ്ടതു ഭക്തിയത്രെ, യതിനാല്‍
കാണുന്നതായൊക്കെയും
കണ്ടീടാം കൃപയായഹന്തയകലും 
താനേ മനം ശാന്തമാ-
യുണ്ടാകും വിനയം മനസ്സി, ലകമേ
സത്യം പ്രകാശിച്ചിടും

Leave a comment