Archive for August 26, 2017

ചിത്ര

Posted: August 26, 2017 in വസന്തതിലകം

അത്തം കഴിഞ്ഞു വരുമീദിനമെന്നുമോര്‍ക്കും
ചിത്തേ, യിതമ്മയുടെ ജന്മദിനം നമിപ്പൂ
ഭക്ത്യാ, മനസ്സിലുളവാകിടുമോര്‍മ്മയാലീ
ചിത്രയ്ക്കു പൂക്കളമിവന്‍ ഹൃദി തീര്‍ത്തിടട്ടെ

സാമവേദവുമങ്ങു താ, നതു നിത്യമോര്‍ത്തു ജപിപ്പു നിന്‍
നാമമത്രെ, മനസ്സിലായറിവായ് തെളിഞ്ഞിടണേ സദാ
സാമ! മാനസതാരിലായ് തെളിയുന്നതാമൊളിയായ് ഭവാന്‍
താമസിച്ചിടണേ, നമിപ്പു പദാംബുജങ്ങളിലായിതാ

(മല്ലിക)

എന്നെന്നുമെന്നരികിലുണ്ടു ഭവാനതെല്ലാ-
മെന്തേ മറന്നു പല ദിക്കുമലഞ്ഞിടുന്നൂ
ഇന്നീവിധം ഭുവനമേകുവതായ ദുഃഖ-
ത്തിന്നോ മനസ്സു തിരയുന്നതു കണ്ണ! നിന്നെ