ധ്യാനം 

Posted: August 27, 2017 in ശാര്‍‌ദ്ദൂലവിക്രീഡിതം

പാണ്ഡിത്യം കഴിവും പ്രശസ്തിയറിവും
സ്ഥാനാദിയെന്നൊന്നുമേ
വേണ്ടാ, നിന്‍ തിരുരൂപമെന്നുമൊരുപോല്‍
കാണായ് വരാന്‍ മാനസേ
ഉണ്ടാകേണ്ടതു ഭക്തിയല്ലെ കൃപയായ്
ലോകം തെളിഞ്ഞീടുവാന്‍
പണ്ടാപാര്‍ത്ഥനു തേര്‍ തെളിച്ച പടിയെ-
ന്നുള്ളില്‍ തെളിഞ്ഞീടണേ

Leave a comment