ഭയം

Posted: August 28, 2017 in ഉപേന്ദ്രവജ്ര

ഭയം വരാ ഭക്തനു ദൈത്യരായും
ഭയന്നതില്ലാ തവ പാര്‍ഷദന്മാര്‍
ഭയപ്പെടാതെത്തി ഹരേ ഭവാനില്‍
സ്വയം മറന്നങ്ങയെ വിശ്വസിച്ചോര്‍

ഭയപ്പെടുന്നുണ്ടു ജഗത്തിനേ ഞാന്‍
ദയാര്‍ദ്രമെന്മുന്നിലണഞ്ഞിടേണേ
സ്വയം വരാന്‍ ഭക്തിയുമില്ല, വാഴ്വാം
കയത്തിലാഴുന്നൊരെനിക്കു കണ്ണാ

കരുത്തെനിക്കാകൃപയെന്നു നന്നാ-
യറിഞ്ഞണഞ്ഞീടുക രക്ഷയേകാന്‍
വരില്ല രക്ഷിപ്പതിനായി വേറി-
ങ്ങൊരാളുമേ നിന്‍ പദദാസനാക്കൂ

Leave a comment