Archive for August 28, 2017

വിശാഖമായ് നാളിതിലായൊരുക്കാം
വിശാലമായുള്ളൊരു പൂക്കളം നാം
വിശിഷ്ടമാം ചിന്തകളാലെ തിങ്ങും
വിഷാദമെല്ലാമെയകറ്റിടാനായ്

എന്തെന്തു ദോഷമിവനുണ്ടവയൊക്കെ മാറീ-
ടുന്നൂ ഭവാനകമെയൊന്നു തെളിഞ്ഞു വന്നാല്‍
നിന്നീടുകില്ലെതിരു കൂരിരുളത്രെ സൂര്യന്‍
വന്നെത്തിടുന്നളവു കണ്ണ! വരൂ മനസ്സില്‍

ദോഷമീലോകമേകുന്നു മാറ്റീടുവാന്‍
ഭേഷജം നീ പ്രഭോ ജീവനെക്കാലവും
രക്ഷ നിന്‍ പാദപദ്മത്തിലെന്നോര്‍ക്കുവാ-
നിക്ഷണം മാനസേ കാണ്മതായീടണേ

(സ്രഗ്വിണി)

എന്‍ ഭക്തിയാട്ടെ, യറിവാട്ടെ, നിനക്കു മുന്നില്‍
നിന്നോതിടുന്ന പല നാമശതങ്ങളാട്ടെ
തന്നീടുമോ ശരണമീവകയൊക്കെ, യുണ്ടായ്
വന്നീടണം കരുണ കണ്ണ, നതേ തുണയ്ക്കൂ