ഓട്ടൂര്‍ 

Posted: August 29, 2017 in ശാര്‍‌ദ്ദൂലവിക്രീഡിതം

ഇമ്മട്ടോതി നമിക്കുവാന്‍ കഴികയി-
ല്ലെന്നാലുമെന്തോ സദാ
സമ്മോദത്തൊടു മാനസം പറകയാ-
ണച്ചോരനെന്മാനസേ
ചെമ്മേ വന്നണയുന്നതാകിലവനെ-
ക്കെട്ടീടുവാന്‍ പാശമാം
കര്‍മ്മം കൊണ്ടു കഴിഞ്ഞിടില്ലയതിനാ-
യുണ്ടാകണം ഭക്തി മേ

ottur

thanks, Ramachandran Kannannur, for this Ottur Kavitha

Leave a comment