Archive for August 29, 2017

ധ്യാനം

Posted: August 29, 2017 in മാലിനി

അനിതരമൊരുസൌഖ്യം ജീവനേകുന്നതാകും
കനിവിനെയിഹ ചൊല്ലീടുന്നു പോല്‍ ഭക്തിയെന്നായ്
അനിഴദിനമെനിക്കുള്‍ത്താരിലായ് ശാന്തിയേകൂ
കനിവൊടെ നിഗമേശാ ഭക്തനാക്കീടുമെന്നെ

ഹൃഷീകമഞ്ചുമോതിടുന്ന മട്ടു പാഞ്ഞണഞ്ഞിതാ
വിഷം നിറഞ്ഞൊരാറ്റിലത്രെയേറിടുന്നു മാനസേ
വിഷാദമിന്നെനിക്കു ഭക്തിയാകുമൌഷധം തരാന്‍
ഭിഷക് ഭവാനണഞ്ഞിടേണമെന്റെയുള്ളിലിപ്പൊഴേ

(പഞ്ചചാമരം)

കാരുണ്യമായറിവതാം ഭഗവാനെ കഷ്ടം
പാരം ഭയന്നു കഴിയുന്നു മെനക്കെടുന്നു
പാരില്‍ ജ്ജനം സുഖദമായൊരു നാളിനായ് ഹൃ-
ത്താരില്‍ തെളിഞ്ഞിടുവതാണിതറിഞ്ഞിടാതെ