തൃക്കേട്ട

Posted: August 30, 2017 in ഇന്ദ്രവംശ, വസന്തതിലകം

തൃക്കേട്ട നാളിലൊരു പൂക്കളമെന്മനസ്സില്‍
പൂക്കുന്നതായ പല ചിന്തകളാലൊരുക്കാം
ഭക്ത്യാ, ഹരേ വരികയെന്നകതാരിലായ് നിന്‍
ഭക്തന്നു നിത്യമഭയം തവ പാദപദ്മം

തൃക്കേട്ടയാ, യോണമണഞ്ഞിടുന്നു, നല്‍
വാക്കാലൊരുക്കീടുക നല്ല പൂക്കളം
ഇക്കാണ്മതാം വാഴ്വിനു ശാന്തിയേകുവാ-
നെക്കാലവും നന്മ പകര്‍ന്നു നല്ക നാം

Leave a comment