ധ്യാനം

Posted: August 30, 2017 in ശാര്‍‌ദ്ദൂലവിക്രീഡിതം

കണ്ണന്നേകുവതിന്നു ചേര്‍ത്ത നവനീ-
തം തെല്ലെടുത്തീടുവാന്‍
കണ്ണാ! വന്നണയുന്നതെന്നു, പഴകി-
പ്പോകില്ലെ വൈകീടുകില്‍ ?
കണ്ണാല്‍ കാണുവതല്ലയെന്നു പറയു-
ന്നുണ്ടെങ്കിലും ഭക്തിയാം
വെണ്ണയ്ക്കായണയുന്നതാകിലതുമെന്‍
ഭാഗ്യോദയം നിര്‍ണ്ണയം

Leave a comment