ധ്യാനം 

Posted: August 30, 2017 in ശാര്‍ദ്ദൂലവിക്രീഡിതം

കാര്‍വര്‍ണ്ണം കാണ്മു പീതാംബരവുമതിനിട-
യ്ക്കായ് തെളിഞ്ഞല്ലോ വാനില്‍ –
കാര്‍വര്‍ണ്ണാ നീ കടാക്ഷം ചൊരിയുവതൊളിയായ്
വന്നു കാരുണ്യമല്ലോ
ഈവണ്ണം വന്നണഞ്ഞീടുവതതിലിളയാ-
റാടി നില്ക്കുന്നു ദൂരെ-
പോവൊല്ലാ തെന്നലായിത്തഴുകിയരികിലായ്
കാണ്മതാകേണമെന്നും

Leave a comment