Archive for March 7, 2024

ഹരാംഘ്രിപദ്മത്തെ നമിക്കുമെന്നാൽ
ഘോരാമയം തീണ്ടുകയില്ല നൂനം
നിരാമയം വാഴ്‌വതിനായ് ജപിക്കൂ
ശ്രീരാമനാഥൻ്റെ സഹസ്രനാമം


ദീപം

Posted: March 7, 2024 in മഞ്ജരി

കണ്ണിനു കാഴ്ചയേകുന്നതീദീപമോ
കണ്ണിനും കണ്ണായിരിപ്പവനോ?

കണ്ണടച്ചാലുമെന്നുള്ളിൽ കിനാവുകൾ
കാട്ടിത്തരുന്നവനാരുതാനോ ?