Archive for March 26, 2024

മുരളിക

Posted: March 26, 2024 in രഥോദ്ധത

പണ്ടു കാട്ടിലമരുന്നതാം മുളം –
തണ്ടറുത്തു കളവേണുവാക്കിയോൻ
തണ്ടറുത്തു പദഭക്തി നൽകി, ഞാൻ
കണ്ടറിഞ്ഞു കൃപയെൻ്റെ ഗാനമായ്

നന്ദി

Posted: March 26, 2024 in കാകളി

വായുവിൽ ഗൂഢമായ് തങ്ങുന്ന ബാഷ്പത്തെ
വാനിലെ മേഘത്തിനുള്ളിലായ് ചേർത്തുടൻ
കാർമേഘമായ് മാറ്റി, തപ്തമാം ഭൂമിക്കു
കാരുണ്യവർഷമേകുന്നവനല്ലയോ
ആരുമേ കാണാതെയുള്ളിൽ പതുങ്ങിടു-
മോരോ വിചാരവും വാക്കാക്കി നിത്യവും
ശ്ലോകം രചിക്കുവാൻ പാകത്തിലാക്കുന്ന –
താകൃപയ്ക്കോതുന്നു നന്ദി ഞാനെന്നുമേ

മോഷണം

Posted: March 26, 2024 in മഞ്ജരി

ഗോപിമാർ വച്ചതാം വെണ്ണയും തൈരുമാ-
ഗോവിന്ദൻ കട്ടെടുത്തെന്നാകിലും
കോപിച്ചതില്ലവർ, മോഷ്ടിച്ചവയ്ക്കൊപ്പം
ഗോപീമനം പോലും കട്ടു ചോരൻ

മോഷ്ടിക്കുവാനായൊരുമ്പെട്ടിടുന്നതും
മോഷണം നന്നായ് പഠിച്ചുവേണം

ഗർഗ്ഗഭാഗവതം


ഉറങ്ങാൻ കാലമാകുമ്പോൾ
ഗുഡ്നൈറ്റോതിപ്പിരിഞ്ഞവർ
ഗുഡ്നൈറ്റോതിയുമിക്കാലം
ലൈക്കും നോക്കിയിരുന്നിടും

മല, കാടു, മാറു,, മലതല്ലുമാഴിയും
മലരെന്നുവേണ്ട, കിളി, കാറ്റുമോതിടും
മലയാളഭാഷ മധുപോലെ, മഞ്ഞുമാ-
മലപോൽ തരുന്നുകുളിരേതുകാലവും

ആത്മാ നീ, ഉമയെന്മനം, സഹചരർ
പ്രാണങ്ങൾ, ദേഹം ഗൃഹം
പൂജാർത്ഥം വിഷയോപഭോഗമതുപോൽ-
സ്വാപം സമാധിസ്ഥിതിഃ
സഞ്ചാരം ഹര! നിൻ പ്രദക്ഷിണമിവൻ
ചൊല്ലുന്നതെല്ലാം സ്തവം
ചെയ്തീടും മമ കർമ്മമൊക്കെ ശിവനേ! 
നൂനം തവാരാധനം

പ്രചോദനം:
ആത്മാ ത്വം ഗിരിജാ മതിഃ സഹചരാഃ പ്രാണാഃ ശരീരം ഗൃഹം
പൂജാ തേ വിഷയോപഭോഗരചനാ നിദ്രാ സമാധിസ്ഥിതിഃ
സഞ്ചാരഃ പദയോഃ പ്രദക്ഷിണവിധിഃ സ്തോത്രാണി സർവാ ഗിരോ
യദ്യത്കർമ കരോമി തത്തദഖിലം ശംഭോ തവാരാധനം

ആരെ ?

Posted: March 26, 2024 in മഞ്ജരി
https://en.m.wikipedia.org/wiki/File:Godward-The_Belvedere-1913.jpg

ദൂരത്തു തൻകണ്ണുനട്ടുനിൽക്കുന്നിവ –
ളാരുതാൻ കാക്കുന്നതാരെയാവാം?

Stardust

Posted: March 26, 2024 in കാകളി
ദിലീപേട്ടൻ്റെ ശ്ലോകം
किञ्चिन्नक्षत्रविस्फोटात् मर्त्याङ्गेष्वणवः कृताः ।
भिन्ननक्षत्रसम्भूताः वामेतरकराणवः ॥

എൻ്റെ ശ്ലോകം

നക്ഷത്രക്കൂട്ടത്തിൽ നിന്നും പിറന്നവർ
നിർണ്ണയം, നമ്മളെന്നോതുന്നിതാ ശാസ്ത്രം