Archive for March 24, 2024


വൈക്കത്തപ്പൻ വിമലനജിതൻ
ശങ്കരൻ സാംബനീശൻ
മുക്കണ്ണൻ സദ്ഗുരു ശിവനജൻ
കാളകണ്ഠൻ സ്മരാരി
തൃക്കാൽക്കൽ തന്നരുൾക ശരണം
ചന്ദ്രചൂഢൻ കനിഞ്ഞെ-
ന്നുൾക്കാമ്പിൽ തെല്ലമരണമക-
റ്റീടണം ദുഃഖഭാരം

ക്ലോക്കിലെ സൂചി നീങ്ങുന്നൂ
മുന്നോട്ടെന്നാളുമാകയാൽ
നല്ല കാര്യത്തിനായ് കാലം
തെല്ലും പാഴാക്കിടൊല്ല നാം

ദിലീപേട്ടൻ്റെ ശ്ലോകം

ഭൂമീദേവി

Posted: March 24, 2024 in മഞ്ജരി

പച്ചപ്പു പൊന്നിൻ തിളക്കവും മുന്നിലീ പാടത്തുകാണുന്നതെത്ര ചിത്രം!

പാലയ്ക്കാമോതിരം ചാർത്തി ഭൂമീദേവി
ബാലയായ് നിൽക്കയാന്നെന്നുതോന്നും

വന്ദിക്ക

Posted: March 24, 2024 in കാകളി

വീണ്ടുമപ്പോയകാലത്തിൻ്റെയോർമ്മയും
കൊണ്ടുവന്നീടുന്നു രാമപ്രസാദിതാ

വന്ദിക്ക സംഗീതപീയൂഷം തന്നതാം
വന്ദ്യരെ സാദരം തോഴരേ! സന്തതം

https://youtu.be/QgjJuweIP1o?si=-T66qN1esNOnvyIt

ആനന്ദക്കട്ടയായും, വിബുധമുനിഗണം
തേടിടും സത്യമായും
ജ്ഞാനത്തിൻ മൂർത്തിയായും മറകളുമനിശം
കുമ്പിടും പുണ്യമായും
ഞാനെന്നും കണ്ടറിഞ്ഞോരനുപമഗുണിയാം
പൂർണ്ണവേദാലയേശൻ
സാനന്ദം വേണ്ടതെല്ലാം തരുമിവനതിനാൽ
പോക വേദാന്തമേ നീ



തന്മുന്നിൽ കാണുമീഭൂവിൻ്റെ സൌന്ദര്യം
തന്നുള്ളിലേറ്റുവാൻ നോക്കും ജലാശയം
തന്നിലായ് കാണുന്ന ചിത്രങ്ങളൊക്കെയും
തെന്നലുള്ളിൽ തീർക്കുമോളങ്ങളാൽ ദ്രുതം
ചിന്നിച്ചിതറുന്നു,  മാനസം തന്നിലായ്
ചിന്തയോളക്കുത്തുതീർക്കുന്നവേളയിൽ
ആനന്ദം കാണാതെയായപോൽ, വിസ്മയം
താൻ!, എന്മനസ്സുമിപ്പൊയ്കയുമൊന്നുപോൽ

പുഴയൊഴുകിവരുംപോൽ തെന്നലെത്തുന്നപോലെ
മഴപൊഴിവതുപോലെ പൂനിലാവെന്നപോലെ
പഴയലളിതഗാനം പോലെ വാക്കെന്നുമേ ന –
ല്ലഴകൊടു വരുമെന്നാലെത്ര നന്നായിരുന്നൂ