Archive for March 9, 2024

അടിമലരിൻ തേൻ നുകരുവതിന്നാ-
യടിയനു ഭാഗ്യം പകരുക വാണീ
അടി പണിയുന്നേനെഴുതുവതച്ചേ –
വടികളിലായ് ചെന്നടിയണമെന്നും

കടജമലയ്ക്കുള്ളധിപതിയാം നി-
ന്നുടയപദത്തിൽ തൊഴുതുനമിപ്പൂ
കടമിഴിയെൻ നേർക്കെറിയുവതിന്നെ –
ന്നുടയവിഷാദം ദ്രുതമകലാനും



ഭജ

Posted: March 9, 2024 in കുസുമവിചിത്ര

ഹരഹരയെന്നും ശിവശിവയെന്നും
നിരവധിനാമം ഭജ മനമേ! നീ
സ്മരഹരയെന്നും ഭജ മനമേ! നീ
പുരഹരയെന്നും പറയുക നിത്യം
ഹരതിരുനാമം ജപ  മടിയെന്യേ

പൊന്നിൻ കിനാപ്പൂക്കളും കൊണ്ടുവന്നുനി-
ക്കുന്നതാരെന്മാനസം തന്നെയോ?

ഇന്നീസുമങ്ങളും കോർത്തൊരു പൂമാല
എന്നോടുകോർക്കുവാൻ ചൊൽകയാണോ?

നോവിച്ചിടുന്നു പതിവായ് തവ മൂർച്ച കൂട്ടാ –
നാവില്ല തെല്ലുമെഴുതാനതുചെയ്തിടായ്കിൽ

അരികെവരാനാണിവരിരുപേരും
പിരിയുവതത്രേ, കര വെടിയുമ്പോൾ
തിരകളുമോതുന്നിതു പതിവായ് ഞാൻ-
തിരികെ വരും പോയ് മറയുകയല്ലാ