Archive for March 23, 2024

ശരണം

Posted: March 23, 2024 in മത്തമയൂരം

തുമ്പം പോക്കാൻ കൂപ്പുക നിത്യം ഗണനാഥൻ-
തൻപത്തിൽതാൻ, ശാന്തി കനിഞ്ഞിങ്ങവനേകും 
തുമ്പിക്കൈയ്യാൽ വിഘ്നമകറ്റും ശരണം കാ-
ത്തൻപോടേകും നല്ലൊരു മാർഗ്ഗം ഗുരുവായി

ജലധാര

Posted: March 23, 2024 in രഥോദ്ധത

ചൂടുകൂടുമളവീവിധത്തിലായ്
നാടുനീളെ ജലധാരവയ്ക്കണം
റോഡു നല്ല ഹരിതാഭയുള്ളതാ –
യീടുമെന്നുമിതുപോൽ നനയ്ക്കുകിൽ

മാനത്തുമേഘത്തിലൊളിച്ചനീർക്കണം
മലയ്ക്കുമേൽവീണൊരുമിക്കുമാറിലായ്
മനസ്സിലെച്ചിന്തകളക്ഷരങ്ങളായ്
മാറുന്നു വാക്കായിഹ മോദമേകുവാൻ

വരുന്നു കാടും മലയും കടന്നു നീർ
ധരയ്ക്കുനൽകാൻ പുഴ, കാവ്യഗംഗയോ
നിരന്തരം തപ്തമനസ്സിനേകിടും
കരുത്തു  വാഴാ, നിവ ജീവനാശ്രയം

ഒരേ പ്രവാഹത്തിലൊരേ വിധം തൊടാ-
ന്നൊരുത്തനാവില്ലതുപോലെ ചിന്തയും
വരുന്നു മാറ്റങ്ങൾ പുഴയ്ക്കു, മർത്യനും
നിരന്തരം മാറുവതുണ്ടു നിത്യവും

അകാരം വിഷ്ണുവെന്നോർക്കാം
ഉകാരം താൻ മഹേശ്വരൻ S
മകാരം ബ്രഹ്മനോങ്കാരം
മൂന്നുതത്ത്വങ്ങളൊത്തതാം

പ്രചോദനം:
അകാരോ വിഷ്ണുരുദ്ദിഷ്ട
ഉകാരസ്തു മഹേശ്വരഃ
മകാരസ്തു സ്മൃതോബ്രഹ്മാ
പ്രണവസ്തു ത്രയാത്മകഃ’

ജീവിതം പുഴ കണക്കു പായുമീ
ഭൂവിലെന്നുമതുകണ്ടു നിൽക്കവേ
പൂവിടുന്ന ചില ചിന്ത കോറിടാ-
മീവിധം , ജനമതാസ്വദിക്കുമോ?

നീരിൽ കുതിർന്ന സുമമേ! കരുണാർദ്രമെൻ ഹൃ-
ത്താരിൽ പകർന്ന സുഖമേറ്റു മനസ്സിലിപ്പോൾ
വേരിട്ടിടുന്നു  പനിനീർച്ചെടി, യെന്നു പൂവി-
പ്പാരിൽ സുഗന്ധമരുളാൻ വിരിയുന്നതാവോ?

മുനിജനമനമെന്നും തേടുമാഗോപബാലൻ
പനിമതിമുഖിരാധേ! നിന്നടുത്തേയ്ക്കുവന്നോ?
ജനിമൃതിഭയമെല്ലാം പോക്കുവാൻ ചുണ്ടിലെത്തേൻ
കനിവൊടെയധരത്തിൽ ചേർത്തതിൻ തുള്ളി കാണ്മൂ

ദിലീപേട്ടൻ്റെ ശ്ലോകം

ലോകത്തെ സ്വകുടുംബംപോൽ
കണ്ടു വാർത്തപരക്കുവാൻ
പാലമായിഹ വർത്തിപ്പൂ
പാരിൽ സാമൂഹ്യമാധ്യമം
🙏🙏🙏🙏🙏

ആനയില്ലാത്തൊരാഘോഷം
താനത്രേ നല്ലതെപ്പൊഴും
ആ നല്ല ചിന്തയെന്നാളീ –
മനുഷ്യർക്കുളവായിടും ?