Archive for March 10, 2024

പാറയ്ക്കുമേലെയൊരു കാവുണ്ടതിൻ്റെയക മെന്നും വസിച്ചു ദുരിതം
പേറുന്ന മർത്യനുടെ നേരെക്കടാക്ഷമനിശം നീട്ടിനിന്നു സദയം
നീറുന്ന ദുഃഖനിര അപ്പാടെ മാറ്റി മിഴി –
യേറൊന്നിനാലെ ഹൃദിയൊ-
ട്ടേറുന്ന  ശാന്തിയരു ളുന്നാകൃപയ്ക്കിവിടെ കൈകൂപ്പിടുന്നു സതതം

കലാദേവതേ!

Posted: March 10, 2024 in മഞ്ജരി

കൈയ്യൊന്നിലായ് ചെറുപൂക്കൂടയേന്തിടും
കല്യാണശീലേ! കലാദേവതേ!

കൈയ്യിൽ പിടിച്ചു ഞാനർത്ഥിച്ചിടുന്നു നീ
കേൾക്കണേയെൻ നേർക്കു നോക്കണേ നീ

ആരണ്യം തന്നിലെ പ്പൂവുകളൊക്കെയും
ആരുടെ പൂജയ്ക്കായ്  നീയിറുത്തൂ

കാരുണ്യമോടെയക്കൂടയിൽ നിന്നു നൽ-
കാവ്യപ്പൂമൊട്ടൊന്നു നൽകണേ നീ

ചുറ്റും കൂരിരിളെങ്കിലോർക്ക സുമതേ!
വെട്ടം ഭവാനായിടാം
പറ്റും പോലൊളി തൂകിനിൽക്കുവതിനായ്
നിത്യം ശ്രമിച്ചീടുക

“If everything around seems dark, look again, you may be the light.’

അളവിലധികമെന്നാൽ
സൌഖ്യവും ശിക്ഷയത്രേ!

പ്രേമമുള്ളിൽ കിനിഞ്ഞെന്നാൽ
കവിയായ് മാറുമാരുമേ
പ്രണയം കണ്ണനോടായാൽ
ശാന്തമായീടുമുൾത്തടം



തടഞ്ഞുനിർത്താൻ വലകെട്ടിയാലുമി-
ങ്ങടിച്ചുകൊല്ലാൻ തുനിയുന്നുവെങ്കിലും
മടിച്ചുനിൽക്കാതൊരുപാട്ടുമൂളിയെ –
ന്നടുക്കലെത്തും കൊതുകെത്ര നല്ലവൻ

മൊട്ടിടുന്ന മലരും, പുതുയൌവ്വനത്തിൻ
കാറ്റിൽ ചിരിച്ചുമരുവുന്നൊരു പൂവു, താപം
തട്ടിത്തളർന്ന സുമവും, പറയുന്നു കാലം
തട്ടിക്കളഞ്ഞ കുസുമത്തിനെഴും ചരിത്രം

https://www.facebook.com/share/p/QypfnURUs6KBp85G/?mibextid=xfxF2i

മോഹം!

Posted: March 10, 2024 in പഞ്ചചാമരം

തിരഞ്ഞെടുപ്പടുത്തുവന്നതോർത്തു, കാൺക, ചൂടിലും
നിരത്തിലൊക്കെ നേതൃവൃന്ദമെത്തിടുന്നു നിത്യവും
നിരത്തിടുന്നു മോഹമേകിടുന്ന  വാക്കു, കേൾക്കെയി-
ത്തരത്തിലേതുനാളുമാകുവാൻ കൊതിച്ചിടുന്നു ഞാൻ