മനമേ!

Posted: March 3, 2024 in മന്ദാക്രാന്താ

ചിന്താഭാരം കളക മനമേ!
തെന്നലോടൊത്തു പാറി –
ച്ചെന്നാലും നീ പവനപുരിയിൽ
കണ്ണനെക്കണ്ടുകൂപ്പാൻ
മന്ദാരപ്പൂ തുളസിയതുപോൽ
തെച്ചിയുംകൊണ്ടുഹാരം
നന്നായ് കോർത്താചരണയുഗളേ
ചേർക്കിലിങ്ങാർക്കു ദുഃഖം

Leave a comment