മനുഷ്യത്വത്തിൻ്റെ പാഠം

Posted: March 4, 2024 in സ്രഗ്ദ്ധര

കൊല്ലുന്നൂ ശങ്കയെന്ന്യേ സ്സഹജരെയിവിടെ, –
പ്പാവമാമയ്ക്കു മാർഗ്ഗം
നൽകുന്നൂ ദൂരെ ജപ്പാൻകരയിലമരുമ-
ക്കൂട്ടരും, കൂട്ടുകാരേ!
ചൊല്ലൂ നന്നേതു, വേണ്ടും വികസനവുമിത –
ല്ലാതെയെന്താണു, തമ്മിൽ –
ത്തല്ലാതൊന്നിച്ചുവാഴാൻ കഴിയണ, മതിനായ്
നാം പഠിച്ചാവു പാഠം

Leave a comment