തൃപ്പൂണിത്തുറയിൽ മെട്രോ വരുമ്പോൾ

Posted: March 6, 2024 in സ്രഗ്ദ്ധര

*തൃപ്പൂണിത്തുറയിൽ മെട്രോ വരുമ്പോൾ*

തീവണ്ടിത്തമ്പുരാനപ്പൊഴുതുജനഹിതം
കണ്ടറിഞ്ഞേകിയത്രേ
തീവണ്ടിക്കെത്തുവാനായ് ചിലവിനു നിഗമേശൻ്റെ പൊന്നേറെ, ചിത്രം!
ദേവൻ തൻ പൂജയായിക്കരുതി ജനതതൻ –
സേവ രാജർഷിയന്നാ –
ളേവം വന്നെത്തികൊച്ചിക്കനുപമനില പിൽ-
ക്കാലമെന്നല്ലി കാണ്മൂ

ഇക്കാലത്തിന്നുചേരുംപടി വികസനവും
.കൊണ്ടുമെട്രോ വരുമ്പോ-
ളോർക്കാമാമന്നനേയും സവിനയ, മവന –
ന്നാളുചെയ്തോരു പുണ്യം
എക്കാലത്തും യശസ്സിൻ കൊടുമുടി മുകളിൽ
കൊച്ചിയെൻ ജന്മഭൂവും
നിൽക്കാൻ നന്നായൊരുക്കീവഴി, യിതുവഴിയായ്
നാടു പുഷ്ടിപ്പെടട്ടേ

Leave a comment