സമസ്യാപൂരണം

Posted: March 2, 2024 in മന്ദാക്രാന്താ, സ്രഗ്ദ്ധര

വാഴാനാവില്ലൊരാൾക്കും ചിര, മിതു ശരിയാ –
ണെങ്കിലും വാഴ്‌വിലൊട്ടും
കേഴാൻ പാടില്ല മർത്യൻ ധരയിലമരുവാൻ
ഭാഗ്യമുള്ളത്രകാലം
വീഴാംതാഴത്തു പക്ഷേ കതിരവനുദയം
ചെയ്തിടും പോലുയർന്നാൽ
പാഴാകില്ലാ പ്രയത്നം, പ്രതിഫലമതിനോ
*ധന്യമാം ജീവിതം താൻ”

കള്ളം തട്ടിപ്പറിയുമതുപോൽ
കൊള്ളയും കൊള്ളിവയ്പും
കള്ളും കഞ്ചാവടിയുമിവിടെ –
ചെയ്തു തമ്മിൽക്കയർത്തും
കൊല്ലാൻ പോലും മടി ശകലവും
കാട്ടിടാത്തോരു തമ്മിൽ-
ത്തല്ലുമ്പോഴും തിരയുവതഹോ
“ധന്യമാം ജീവിതം താൻ”

Leave a comment